ഇന്നലെ ഞാന്‍ വീട്ടിലേക്ക് വിളിച്ചപോള്‍ സഹധര്‍മിണി പറഞ്ഞു ഇവിടെ നല്ല മഴയാണ് ഒന്നും ശരിക്ക് കേള്‍ക്കുന്നില്ല.....
ഉടനെ തന്നെ ഞാന്‍ പിന്നെ വിളിക്കാം എന്ന് പറഞ്ഞു ഫോണ്‍ കട്ട് ചെയ്തു.
അങ്ങനെ ഞാന്‍ എന്തു ചെയ്യുമെന്ന് കരുതി ബെഡില്‍ അങ്ങനെ മലര്‍ന്നു കിടക്കുകയാണ് അപോഴാണു മനസ്സിലേക്ക് കുട്ടിക്കാലത്തെ മഴക്കാലം ഓടിയെത്തിയത് ......
പാടവും തോടും ഒന്നാകുന്ന ആ ദിവസം, അന്ന് എന്തു ഉല്ലാസമാണെന്നോ...?... ആ ദിവസങ്ങളില്‍ രാവിലെ എണീക്കാന്‍ ഭയങ്കര മടിയാണ്... സ്കൂളില്‍ പോകണമെന്ന് ആലോചിക്കുമ്പോള്‍ ദേഷ്യം വരും.....
sir, Y no English?
ReplyDelete